You are Here : Home / എഴുത്തുപുര

ഉപരോധത്തിനു പ്രതിരോധം: സമരവാഹനങ്ങള്‍ അതിര്‍ത്തികളില്‍ തടയും

Text Size  

Story Dated: Friday, August 09, 2013 03:28 hrs EDT

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ തുടങ്ങുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍
അന്യജില്ലകളില്‍ നിന്ന് സമരക്കാര്‍ വരുന്ന വാഹനം അതിര്‍ത്തികളില്‍ തടയും. സമരക്കാരുമായി വരുന്ന വാനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. മറ്റുജില്ലകളില്‍ നിന്നുള്ള പോലീസിനെയും നഗരത്തില്‍ വിന്യസിക്കും. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക്‌ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി രാജി വെക്കുംവരെ സമരം തുടരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More