You are Here : Home / എഴുത്തുപുര

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും: ചെന്നിത്തല

Text Size  

Story Dated: Saturday, June 29, 2013 10:05 hrs UTC

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള സ്വാധീനവും ചെലുത്താന്‍ സമ്മതിക്കില്ലെന്നു രമേശ് ചെന്നിത്തല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ട്ടി ഇടപെടും. മന്ത്രിമാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തുന്നവരെ മാത്രമേ ഇനി സ്റ്റാഫില്‍ നിയമിക്കൂ. ഇപ്പോഴത്തെ വിവാദം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ബാധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിച്ച ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.