You are Here : Home / എഴുത്തുപുര

സോളാര്‍ ;ശാലുവിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എഡിജിപി

Text Size  

Story Dated: Sunday, June 23, 2013 09:24 hrs UTC

സോളാര്‍ കേസില്‍ ശാലുവിനെ പ്രതിയാക്കുന്നത് പരിശോധിക്കുമെന്നും ശാലുവിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എഡിജിപി ഹേമചന്ദ്രന്‍. സോളാര്‍പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

സോളാര്‍ പാനല്‍ തട്ടിപ്പിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ബിജു പോലീസില്‍ മൊഴി നല്‍കിയിരുന്നു.

എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തിരുവല്ല ഡിവൈഎസ്പി ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ശാലുവിനെ ചോദ്യം ചെയ്തത്. ‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.