You are Here : Home / എഴുത്തുപുര

മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് തെറ്റ്: മണിശങ്കര്‍ അയ്യര്‍

Text Size  

Story Dated: Tuesday, December 10, 2013 11:20 hrs UTC

2009 ല്‍ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കിയത് കോണ്‍ഗ്രസിന് പറ്റിയ വലിയ തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ .ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് ആരും തന്റെ വാക്കിന് ചെവികൊടുത്തില്ല. പ്രധാനമന്ത്രിയാകാനുള്ള മന്‍മോഹന്‍ സിങ്ങിന്റെ യോഗ്യതയില്‍ താന്‍ മുമ്പും സംശയം പ്രകടിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും അയ്യര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരുന്നുകൊണ്ട് പാര്‍ട്ടി ശക്തിപ്പെടുത്തണം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഉടന്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അവഗണിച്ചാല്‍ പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോകുമെന്നും അദ്ദേഹം നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.