You are Here : Home / എഴുത്തുപുര

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

Text Size  

Story Dated: Friday, December 06, 2013 05:56 hrs UTC

18-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.സിനിമ എന്ന ജനകീയ കലാരൂപത്തിന് ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ ഇതിനെ കുറിച്ച് ജനങ്ങളില്‍ മികച്ച അവബോധവും കാഴ്ചപ്പാടും വളര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യവസായമെന്ന നിലയില്‍ സിനിമയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം. ഈ വര്‍ഷത്തെ ചലച്ചിത്ര മേളയോടനുബന്ധിച്ച് ഫിലിം മാര്‍ക്കറ്റിങ് ആരംഭിക്കും-മുഖ്യമന്ത്രി പറഞ്ഞു. 64 രാജ്യങ്ങളില്‍ നിന്നായി 217 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. 11 തിയറ്ററുകളിലായാണു പ്രദര്‍ശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.