You are Here : Home / എഴുത്തുപുര

കശ്മീര്‍ റിക്രൂട്ട്മെന്റ്: 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ

Text Size  

Story Dated: Friday, October 04, 2013 04:09 hrs EDT

മലയാളി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിനായി കശ്മീരിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഇവരില്‍ അബ്ദുല്‍ ജബ്ബാര്‍, തടിയന്റവിട നസീര്‍, സഫ്രാസ് നവാസ്, സാബിര്‍ പി. ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയാണു വിധിച്ചത്. മറ്റ് ഒന്‍പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.എന്‍ഐഎ പ്രത്യേക കോടതിയാണു കേസില്‍ ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞദിവസമാണു 13 പേര്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.