You are Here : Home / എഴുത്തുപുര

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Text Size  

Story Dated: Sunday, November 24, 2013 09:38 hrs UTC

 

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നുകിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐ അധികൃതര്‍ പിടിച്ചെടുത്തത്. ശ്രീലങ്കയില്‍ നിന്നെത്തിയ 41 അംഗ സംഘമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

സംഘത്തിലെ ചിലര്‍ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. 24 പുരുഷന്മാരും 16 സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം കൊളംബോ-കൊച്ചി വിമാനത്തിലാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇവര്‍ക്ക് അനുവദിച്ച സന്ദര്‍ശക വിസയില്‍ തിങ്കളാഴ്ച തിരിച്ചു പോകുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിവച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.