You are Here : Home / എഴുത്തുപുര

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഇല്ല: ബറാക് ഒബാമ

Text Size  

Story Dated: Saturday, November 16, 2013 06:05 hrs UTC

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ.ഇറാനെതിരെ തിരക്കിട്ട് പുതിയ സാമ്പത്തിക ഉപരോധ നടപടികള്‍ സ്വീകരിക്കരുതെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡനും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ സൈനിക നീക്കമല്ല അമേരിക്ക ലക്ഷ്യമിടുന്നത്. നയതന്ത്ര മാര്‍ഗത്തിലൂടെ പ്രശ്നപരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇറാന്റെ നിലപാട് മേഖലയില്‍ ആണവായുധ മത്സരം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.