You are Here : Home / എഴുത്തുപുര

ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു

Text Size  

Story Dated: Wednesday, November 13, 2013 10:04 hrs UTC

തിരുവനന്തപുരം: മണ്ണിടിച്ചലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.പാളത്തിലേക്ക് മണ്ണിടിഞ്ഞതുകൊണ്ടാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. ഇതേ തുടര്‍ന്ന് അഞ്ചു ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. വലിയശാലയിലും കൊച്ചുവേളിയിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ട്രാക്കില്‍ വീണ മണ്ണ് നീക്കിയ ശേഷം രാവിലെ 9.45ഓടെ ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചിരുന്നു.വേണാട്, പരശുറാം, ജനശതാബ്ദി എന്നീ ട്രെയിനുകള്‍ അടക്കം ഏഴു ട്രെയിനുകളാണ് റദ്ദാക്കിയിരുന്നത്. സിഗ്നല്‍ സംവിധാനം പൂര്‍ണമായും താറുമാറായിട്ടുണ്ട്. റെയില്‍വെ ട്രാക്കില്‍ നിന്ന് മണ്ണ് നീക്കാനുളള ശ്രമം പുലര്‍ച്ചെ 4. 50 ഓടെ തന്നെ ആരംഭിച്ചു. എന്നാല്‍ തുടര്‍ച്ചയായ മഴ കാരണം പലപ്പോഴും മണ്ണു നീക്കം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ നാളെ പുലര്‍ച്ചെ വരെ പെയ്യാനാണ് സാധ്യതയെന്ന് കാലാവസ്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴക്കൂട്ടം, കൊച്ചുവേളി ഭാഗത്തേക്ക് കൂടുതല്‍ ബസ്സുകള്‍ സര്‍വീസ് നടത്താന്‍ കെഎസ് ആര്‍ടിസി തീരുമാനിച്ചു.നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.