You are Here : Home / എഴുത്തുപുര

രാജി: മുഖ്യമന്ത്രി പ്രതികരിച്ചില്ല

Text Size  

Story Dated: Tuesday, October 08, 2013 03:00 hrs EDT

കെ ബി ഗണേഷ്‌കുമാറിന്റെ രാജിക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള. വിഷയത്തില്‍ നാളത്തെ പാര്‍ട്ടി നേതൃയോഗത്തിനു ശേഷം പ്രതികരിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

എന്നാല്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധ അറിയിച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറിപ്പോയി.രാജി വച്ചോയെന്ന് അറിയില്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണ് അറിയാവുന്നതെന്നും യുഡിഎഫ്ഇല്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

ഗണേഷ്‌കുമാറിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More