You are Here : Home / എഴുത്തുപുര

മന്‍മോഹന്‍ അതീവ ദുര്‍ബലനെന്നു നരേന്ദ്രമോഡി

Text Size  

Story Dated: Sunday, September 29, 2013 03:46 hrs UTC

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നിശിതമായി വിമര്‍ശിച്ച പ്രധാനമന്ത്രിയാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്ന് നരേന്ദ്രമോഡി.
മന്മോഹന്‍ അതീവ ദുര്‍ബലനാണ്. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തിന് മുമ്പില്‍ നാണത്തോടെ തലതാഴ്ത്തിയ പ്രധാനമന്ത്രി എന്തു ധൈര്യത്തിന്റെ പിന്‍ബലത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നത്.അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ചങ്കൂറ്റത്തോടെ ആവശ്യപ്പെടാന്‍ ഇങ്ങനെയൊരു പ്രധാനമന്ത്രിക്ക് കഴിയുമോ എന്നും മോഡി ചോദിച്ചു.ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ആദ്യതിരഞ്ഞെടുപ്പ് റാലിയില്‍ ആണ് കോണ്‍ഗ്രസിനും യുപിഎയ്ക്കുമെതിരെ നരേന്ദ്രമോഡി ആഞ്ഞടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.