You are Here : Home / എഴുത്തുപുര

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് നരേന്ദ്രമോഡി

Text Size  

Story Dated: Thursday, September 05, 2013 08:48 hrs EDT

2017 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരാനാണ് ആഗ്രഹമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോഡി. ഗാന്ധിനഗറിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മോഡി ഇങ്ങനെ പറഞ്ഞത്.2017 വരെ ഗുജറാത്തിനെ സേവിക്കാനുള്ള അവസരം തന്റെ നാട്ടിലെ ജനങ്ങള്‍ നല്‍കിയിരിക്കുകയാണ്. അതിനാണ് താന്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്.  എന്തെങ്കിലും ആകണമെന്ന് ആഗ്രഹം വെച്ചുപുലര്‍ത്തുന്നവര്‍ സ്വയം നശിക്കുകയാണ് ചെയ്യുക. എന്തെങ്കിലും ചെയ്യണം എന്നാണ് സ്വപ്‌നം കാണേണ്ടത്. അല്ലാതെ ആരെങ്കിലും ആയിത്തീരണം എന്നല്ല - മോഡി വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More