You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രി അവഗണിച്ചതായി ശിവഗിരി സ്വാമിമാര്‍

Text Size  

Story Dated: Thursday, June 27, 2013 09:39 hrs UTC

പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളെ നോര്‍ക്ക സംഘം അപമാനിച്ചെന്ന് കേദാര്‍നാഥില്‍ നിന്ന് രക്ഷപ്പെട്ട ശിവഗിരി സന്യാസിമാര്‍. സര്‍ക്കാറുകള്‍ ഒരു സഹായവും നല്‍കിയില്ലെന്ന് മാത്രമല്ല,ക്രൂരമായി അവഗണിക്കുകയും ചെയ്തു. മാറി മാറി വിളിച്ചിട്ടും സര്‍ക്കാറുകള്‍ സഹായിച്ചില്ല. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ അവിടെ കുടുക്കുകയായിരുന്നു.സഹായത്തിനായി വിളിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണ്‍ എടുത്തില്ലെന്നും സ്വാമിമാര്‍ പറഞ്ഞു. ശിവഗിരി മഠത്തില്‍ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു കൂടെയുള്ളത്. അവരില്‍ പലരുടെയും അവസ്ഥ ദയനീയമായിരുന്നു. ഇതിനാലാണ് തങ്ങള്‍ സര്‍ക്കാറിന്റെ അടിയന്തിര സഹായം തേടിയത്. എന്നാല്‍, വാഗ്ദാനങ്ങള്‍ നല്‍കുക എന്നല്ലാതെ അത് പാലിക്കാന്‍ ശ്രമം നടന്നില്ല.
രമേശ് ചെന്നിത്തല ഇടക്കിടെ വിളിക്കുമായിരുന്നു. പ്രധാനമന്ത്രി സഹായിക്കാന്‍ ഉത്തരവിട്ടതായി രമേശ് അറിയിച്ചു. സൈന്യത്തോട് അന്വേഷിച്ചപ്പോള്‍ ഉത്തരവ് എത്തിയിട്ടുണ്ടെന്നും എന്നാല്‍, പ്രത്യേക ഹെലികോപ്റ്റര്‍ അയക്കാനുള്ള ഉത്തരവാണ് പ്രധാനമന്ത്രി ഇറക്കേണ്ടിയിരുന്നതെന്നും അതല്ല വന്നതെന്നും സൈന്യം അറിയിച്ചു. തുടര്‍ന്ന് നിരാശരായ തങ്ങളെ ഉത്തരാഖണ്ഡ് മഹാറാണിയാണ് സഹായിച്ചത്. റാണി ഏര്‍പ്പെടുത്തിയ സ്വകാര്യ ഹെലികോപ്റ്ററിലാണ് ഒടുവില്‍ തങ്ങള്‍ രക്ഷപ്പെട്ടതെന്ന് സ്വാമിമാര്‍ പറഞ്ഞു.
ദുരന്തഭൂമിയില്‍ നിന്ന് നടുക്കുന്ന ഓര്‍മ്മകളുമായാണ് തീര്‍ത്ഥാടക സംഘം കേദാര്‍നാഥില്‍ നിന്ന് മടങ്ങിയത്.സ്വാമിനി കമലാനന്ദസരസ്വതി,സ്വാമിനി ശാന്തിപ്രിയ,സ്വാമി മംഗളനാന്ദ,മാധവദാസ്,പുരുഷോത്തംദാസ്,നാരായണന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയ ആറംഗ മലയാളി സംഘത്തിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.