You are Here : Home / എഴുത്തുപുര

മണിപ്പാല്‍ കൂട്ടബലാത്സംഗം: രണ്ട് പ്രതികള്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, June 27, 2013 05:37 hrs EDT

മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഉഡുപ്പിയിലെ ഓട്ടോ ഡ്രൈവര്‍ യോഗേഷ്, കാര്‍ ഡ്രൈവര്‍ ഹരീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നാം പ്രതിയായ ആനന്ദ് ഗോവയിലേയ്ക്ക് രക്ഷപ്പെട്ടു.
മുഖ്യപ്രതിയായ ഓട്ടോ ഡ്രൈവര്‍ യോഗേഷ് ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഉഡുപ്പിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. മംഗലാപുരം പോലീസിന്റെ സിറ്റി സ്‌ക്വാഡാണ് കര്‍ണാടക ഇരിയടക്ക സ്വദേശികളായ രണ്ടുപ്രതികളെയും പിടികൂടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ പോലീസ് കണ്ടെടുത്തു.പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടതിനു പിന്നാലെ കര്‍ണാടകയില്‍നിന്നും പുറത്തുനിന്നുമായി 47 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. 7,000 ത്തോളം ഓട്ടോറിക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയതായും ഐ.ജി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More