You are Here : Home / എഴുത്തുപുര

കുഞ്ഞാലിക്കുട്ടിയുടെ സെക്രട്ടറിയുടെ മരണം അന്വേഷിക്കണം: വി.എസ്

Text Size  

Story Dated: Wednesday, June 26, 2013 03:40 hrs EDT

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ . ആയുധക്കടത്ത് ഇടപാടില്‍ പ്രതിയാകുമെന്ന ഘട്ടത്തിലായിരുന്നു സേഠിന്റെ മരണം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന എ. അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതും ദുരൂഹമാണ്. ഇപ്പോള്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പാസ്‌പോര്‍ട്ട് തിരുത്തല്‍ സംഭവങ്ങളില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രി ഇ. അഹമ്മദും ഇടപെട്ടിട്ടുണ്ടെന്നും വി.എസ്. ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More