You are Here : Home / എഴുത്തുപുര

പര്‍വീസിന് സുവര്‍ണ ചകോരം

Text Size  

Story Dated: Friday, December 13, 2013 04:03 hrs UTC

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇറാന്‍ ചിത്രമായ പര്‍വീസിന് സുവര്‍ണ ചകോരം. മജീദ് ബര്‍സേഗറാണ് പര്‍വീസിന്‍്റെ സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം കെ. ആര്‍ മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിന് ലഭിച്ചു. അര്‍ജന്‍റീനാ ചിത്രം ഇറാറ്റയാണ് മികച്ച വിദേശ ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം നേടിയത്. ഇറാറ്റയുടെ സംവിധായകനായ ഇവാന്‍ വെസ്കോവാണ് മികച്ച നവാഗത സംവിധായകനുളള പുരസ്കാരത്തിനര്‍ഹനായി. മികച്ച മലയാള ചിത്രത്തിനുളള നാറ്റ്പാക്ക് പുരസ്കാരം ക്രൈം നമ്പര്‍ 89നാണ്. മികച്ച സംവിധായകനുളള രജത ചകോരം ബംഗാളി ചിത്രമായ മേഘ ധാക്ക താരയുടെ സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജിക്ക്.മേളയിലെ ജനപ്രിയ ചിത്രത്തിനുളള രജത ചകോരം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത മലയാള ചിത്രം 101 ചോദ്യങ്ങള്‍ക്ക് ലഭിച്ചു.ജനപ്രിയ ചിത്രത്തിനുള്ള പുരസ്ക്കാരം ദ റോക്കറ്റ് സ്വന്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.