You are Here : Home / എഴുത്തുപുര

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാത്രി ന്യൂഡല്‍ഹിയിലെത്തി

Text Size  

Story Dated: Thursday, November 14, 2013 02:19 hrs UTC

ന്യൂഡല്‍ഹി: ഏകദിന ഇന്ത്യാ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയിലെത്തി.രണ്ടുവര്‍ഷത്തിനിടെ കാമറോണ്‍ നടത്തുന്ന മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. മന്‍മോഹന്‍സിങ്ങുമായുള്ള ചര്‍ച്ചയ്ക്കുശേഷം കാമറോണ്‍ കൊല്‍ക്കത്തയ്ക്ക് പോകും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചനടത്തിയശേഷം ജോക്കയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് സന്ദര്‍ശിക്കും. ഇന്ത്യന്‍ മ്യൂസിയത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. വാണിജ്യബന്ധം മെച്ചപ്പെടുത്തല്‍, സഹകരണത്തിന് പുതിയ മേഖലകള്‍ കണ്ടെത്തല്‍, വോഡഫോണ്‍ നികുതിപ്രശ്‌നം എന്നിവ കാമറോണും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും തമ്മില്‍ വ്യാഴാഴ്ച ചര്‍ച്ചചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.