You are Here : Home / എഴുത്തുപുര

വേഗപ്പൂട്ടില്ലാത്ത ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടി തുടങ്ങി

Text Size  

Story Dated: Saturday, September 07, 2013 04:42 hrs EDT

വേഗപ്പൂട്ടില്ലാത്ത ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടി തുടങ്ങി. വേഗപ്പൂട്ടില്ലാത്ത നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സര്‍വീസ് നിര്‍ത്തിവെപ്പിച്ചു.സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കോഴിക്കോട് രാവിലെ നടത്തിയ പരിശോധനയില്‍ കുടുങ്ങിയ നാല് സ്വകാര്യബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഇതേ തുടര്‍ന്ന് കോഴിക്കോട് ബസ് മിന്നല്‍ പണിമുടക്ക് തുടങ്ങി. പെരിന്തല്‍മണ്ണ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗാണ് കര്‍ക്കശ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.