You are Here : Home / എഴുത്തുപുര

ചൈനീസ് സേന ലഡാക്കില്‍ കൈയേറ്റം നടത്തി: എ.കെ ആന്‍റണി

Text Size  

Story Dated: Friday, September 06, 2013 03:14 hrs EDT

ചൈനീസ് സേന ഇന്ത്യന്‍ ഭൂപ്രദേശത്ത് അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ലഡാക് മേഖലയിലെ 640 ചതുരശ്ര കിലോമീറ്ററില്‍ അധിനിവേശം നടത്തിയിരുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി. ഏപ്രിലില്‍ ചൈന കടന്നുകയറിയത്. ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈനീസ് സേന കൈയേറ്റം നടത്തിയതായി റാകിനല മേഖലയില്‍ പെട്രോളിങ് നടത്തിയ ഇന്തോടിബറ്റന്‍ ബോര്‍ഡ് പൊലീസാണ് കണ്ടത്തെയത്.

ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യന്‍ ഭൂപ്രദേശത്തെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് പ്രതിരോധ മന്ത്രി വിശദീകരണമെന്നും വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്നും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ആന്‍റണി ലോക്സഭയില്‍ വിശദീകരണം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More