You are Here : Home / എഴുത്തുപുര

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി

Text Size  

Story Dated: Thursday, September 05, 2013 08:04 hrs EDT

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും ഇടപാടില്‍ പങ്കില്ലെന്നും എഡിജിപി ഹൈക്കോടതിയെ അറിയിച്ചു.സത്യവാങ്മൂലത്തിലാണ് എഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോന്നി കോടതിയില്‍ നല്‍കിയിട്ടുള്ള കുറ്റസമ്മത മൊഴിയിലാണ് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

വ്യക്തമായ തെളിവില്ലാത്തതിനാലാണ് സലീംരാജ്, ജിക്കുമോന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറയില്‍ നിന്നും ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്ന ദിവസത്തെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായില്ലെന്നും എഡിജിപി കോടതിയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More