You are Here : Home / എഴുത്തുപുര

ചെന്നിത്തലയുടെ കത്ത് പോസിറ്റീവ് ആയി കണ്ടാല്‍ മതി: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, September 04, 2013 05:38 hrs EDT

വിലക്കയറ്റം സംബന്ധിച്ചു കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കത്തിനെ പോസിറ്റീവ് ആയി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.ഏത് കാര്യത്തെയും പോസിറ്റീവ് ആയി കണ്ടാല്‍ സന്തോഷവും മനസമാധാനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ തട്ടിപ്പ് കേസിന്‍െറ അന്വേഷണം നീണ്ടുപോകില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് ഹൈകോടതി വീണ്ടും കത്തയച്ചിട്ടുണ്ട്. ജഡ്ജിയെ വിട്ടുകിട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം സത്യമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More