You are Here : Home / എഴുത്തുപുര

ശാലു മേനോനും ടെന്നി ജോപ്പനും പുറത്തിറങ്ങി

Text Size  

Story Dated: Saturday, August 24, 2013 05:45 hrs EDT

സോളാര്‍ കേസില്‍ ജാമ്യം കിട്ടിയ നടി ശാലു മേനോനും ടെന്നി ജോപ്പനും പുറത്തിറങ്ങി. അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ് ശാലു പുറത്തിറങ്ങിയത്‌. ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് ശാലു പോയത്. അമ്മയ്ക്കും അഭിഭാഷകനും ഒപ്പമാണ് വീട്ടിലേക്ക് തിരിച്ചത്. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നാണ് ശാലു മേനോന്‍ പ്രതികരിച്ചത്. ജയില്‍ പരിസരത്ത് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ശാലു മേനോന്റെ കാര്‍ തടഞ്ഞ് റോഡില്‍ കിടന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ജസ്റ്റിസ് സതീശ് ചന്ദ്രന്റെ ബെഞ്ചാണ് ഇന്നലെ ശാലു മേനോനും ജോപ്പനും ജാമ്യം അനുവദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More