You are Here : Home / എഴുത്തുപുര

ബിഹാറിലെ സഹര്‍ഷയില്‍ ട്രെയിനിടിച്ച് 35 മരിച്ചു

Text Size  

Story Dated: Monday, August 19, 2013 04:06 hrs EDT

ബിഹാറിലെ സഹര്‍ഷയില്‍ ട്രെയിനിടിച്ച് 35 മരിച്ചു. നിരവധി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.  പലരുടെയും നില ഗുരുതരമാണ്.ഒരു ലോക്കല്‍ ട്രെയിനില്‍ കയറാനായി പാളത്തില്‍ കാത്തുനിന്നവരെ അതിലൂടെ അതിവേഗം വന്ന രാജ്യറാണി എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ കത്യായനി ക്ഷ്രേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.പട്‌നയ്ക്ക് 250 കിലോമീറ്റര്‍ അകലെയുള്ള സഹര്‍ഷയ്ക്ക് സമീപത്തെ ധമാര ഘട്ട് സ്‌റ്റേഷനിലാണ് അപകടമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.