You are Here : Home / എഴുത്തുപുര

സര്‍ക്കാര്‍ ഒരു മുഴം മുന്‍പേ: രണ്ടു ദിവസം സെക്രട്ടേറിയറ്റിന് അവധി നല്‍കി

Text Size  

Story Dated: Monday, August 12, 2013 02:13 hrs EDT

എല്‍.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തെ നേരിടുന്നതിനായി സെക്രട്ടേറിയറ്റിന് രണ്ടു ദിവസത്തെ അവധി നല്‍കാന്‍ തിങ്കളാഴ്ച്ച വൈകീട്ട് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ആയിരിക്കും അവധി.ഉപരോധം കാരണം ഇന്ന് സ്വാതന്ത്ര്യദിന പരേഡിനുള്ള റിഹേഴ്‌സല്‍ മുടങ്ങി. സംഘര്‍ഷാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നാല്‍ സ്വാതന്ത്ര്യ ദിനാഘോഷം വരെ നടത്താന്‍ കഴിയില്ല. സ്വാതന്ത്ര്യദിന പരേഡ് മുടങ്ങാനിടയായാല്‍ സംസ്ഥാനത്തിനത് വലിയ മാനേക്കേടാവും. ഇതൊഴിവാക്കുന്നതിനാണ് സെക്രട്ടേറിയറ്റിന് അവധി നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.