You are Here : Home / എഴുത്തുപുര

ഉമ്മന്‍ചാണ്ടി ഹിറ്റ്‌ലറിനെ കടത്തിവെട്ടുന്നു: വി.എസ്

Text Size  

Story Dated: Saturday, August 10, 2013 08:11 hrs EDT

ഉപരോധ സമരം നേരിടാന്‍ പൊലീസിനെയും പട്ടാളത്തെയും രംഗത്തിറക്കിയ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് സര്‍ സി.പിയുടെ അനുഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പൊലീസിന്‍്റെയും പട്ടാളത്തിന്‍്റെയും തോക്കുകള്‍ക്കു മുന്‍പില്‍ പതറാതെ പോരാടിയ ചരിത്രമാണ് ഇടതുപക്ഷത്തിന്‍്റേത്. ഹിറ്റ്‌ലറിനെ കടത്തിവെട്ടുകയാണ് ഉമ്മന്‍ചാണ്ടി. ഇന്ദിരാഗാന്ധി പോലും ഇത്ര കടന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. പൗരാവകാശ ധ്വംസനമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ഇതിനെല്ലാം ജനങ്ങള്‍ മറുപടി പറയിപ്പിക്കുമെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സലിം രാജിന്‍്റെ ഫോണ്‍ വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തു വിടുന്നിലെന്നു വി.എസ് ചോദിച്ചു. സലിം രാജിന്‍്റെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പുറത്തായാല്‍ സരിതയും ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളും നടത്തിയ തട്ടിപ്പുകളെല്ലാം പുറത്താകും. ഗണ്‍മാനായി ജോലിയില്‍ പ്രവേശിച്ച സലിംരാജ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മോന്‍ ആയിരിക്കുകയാണെന്നും വി.എസ് പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More