You are Here : Home / എഴുത്തുപുര

സോളാര്‍ ; പണത്തിന്റെ ഒരു പങ്ക് ശാലുമേനോനും ലഭിച്ചിട്ടുണ്ടെന്ന് പി സി ജോര്‍ജ്.

Text Size  

Story Dated: Saturday, June 29, 2013 04:58 hrs EDT

സോളാര്‍ തട്ടിപ്പിലൂടെ ബിജു രാധാകൃഷ്ണനും സരിതയും തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് സീരിയല്‍ നടി ശാലുമേനോനും ലഭിച്ചിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അതിനാല്‍ ശാലുവിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും ശാലുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ അത് ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാലുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ അന്വേഷണം പ്രഹസനമാകുമെന്നും ജനങ്ങള്‍ വഞ്ചിതരാകുമെന്നും ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള തട്ടിപ്പുകാരനാണെന്നും ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള തട്ടിപ്പുകാരനാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് പങ്കില്ല. താനാണ് മുഖ്യമന്ത്രിയെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More