You are Here : Home / എഴുത്തുപുര

ഒറ്റക്ക് മത്സരിക്കുക എന്നത് പഴയ സിദ്ധാന്തം: മാണി

Text Size  

Story Dated: Friday, December 13, 2013 11:43 hrs UTC

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുക എന്നത് പഴയ സിദ്ധാന്തമാണെന്ന് ധനമന്ത്രി കെ.എം. മാണി. ഒന്നോ രണ്ടോ വിഷയങ്ങളുടെ പേരില്‍ മുന്നണി മാറേണ്ട സാഹചര്യം ഇപ്പോഴില്ല. യു.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും. പാര്‍ട്ടിയില്‍ അപശബ്ദമില്ല. പ്രവര്‍ത്തകര്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളല്ല. നല്ല വിവരമുള്ളവരാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം ആവശ്യമാണ്. വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനമെന്നും മാണി ചൂണ്ടിക്കാട്ടി.പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ബഹുകക്ഷി ഭരണമേ സാധ്യമാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.