You are Here : Home / എഴുത്തുപുര

സച്ചിന് ഗുഡ് ബൈ; 'വിരമിക്കാതെ' സച്ചിന്‍ 38

Text Size  

Story Dated: Thursday, November 14, 2013 01:18 hrs EST

ക്രിക്കറ്റ് ഇതിഹാസം സചിന്‍്റെ വിടവാങ്ങല്‍ മത്സരം തുടങ്ങി.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 182 റണ്‍സ് ആള്‍ഔട്ടായി. സ്പിന്നര്‍മാരായ ഓജയും അശ്വിനും ചേര്‍ന്നാണ് വിന്‍ഡീസിനെ ചുരുട്ടിക്കെട്ടിയത്. പ്രഗ്യാന്‍ ഓജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാലെണ്ണം സ്വന്തം അക്കൗണ്ടിലേക്ക് 11 റണ്‍സെടുത്ത ക്രിസ് ഗെയിലും 29 റണ്‍സെടുത്ത ബ്രാവോയുമാണ് ആദ്യം പുറത്തായത്. ഗെയിലിനെ ഷമിയുടെ പന്തില്‍ രോഹിത് പിടിച്ചുപുറത്താക്കുകയായിരുന്നു. ബ്രാവോയെ അശ്വന്റെ പന്തില്‍ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്  തെരഞ്ഞെടുത്തിരുന്നു. സചിന്‍്റെ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്റ്റാണിത്.
സചിനോടുള്ള ആദരസൂചകമായി തയാറാക്കിയ സ്വര്‍ണ നാണയമാണ് ടോസിന് ഉപയോഗിച്ചത്.  രാവിലെ വിക്കറ്റുകള്‍ വീഴ്ത്താന്‍ നല്ല അന്തരീക്ഷമാണെന്നും അതിനാലാണ് ബൗളിങ്  തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.