You are Here : Home / എഴുത്തുപുര

കോണ്‍ഗ്രസ് ചിഹ്നത്തെ അപമാനിച്ചു ; മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Text Size  

Story Dated: Wednesday, November 13, 2013 06:46 hrs EST

ദില്ലി: നരന്ദ്ര മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് ചിഹ്നത്തെ അപമാനിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയ്ക്ക് നോട്ടീസ് അയച്ചത്.ഛത്തീസ്ഗണ്ഡിലെ റാലിയ്ക്കിടയിലാണ് മോദി കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം കൈപ്പത്തിയെ ആവഹേളിച്ച് സംസാരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി മിത്തല്‍ പറഞ്ഞു. മോദിയ്ക്കും ബി.ജെ.പിയ്ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 16 ഓടുകൂടി സംഭവത്തിന് വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.