You are Here : Home / എഴുത്തുപുര

മുല്ലപ്പെരിയാര്‍: അന്തിമ വിധി വൈകുമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Monday, November 11, 2013 03:32 hrs EST

മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമ വിധി വൈകുമെന്ന് സുപ്രീം കോടതി. നെയ്യാര്‍ കേസ് പരിഗണിക്കവെയാണ് മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമര്‍ശമുണ്ടായത്. നെയ്യാര്‍ ഡാമില്‍ നിന്ന് ജലം വിട്ടുനല്‍കാന്‍ കേരളത്തിന് ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടാണ് സുപ്രീം കോടതിയെ സമീപിച്ചത്.ആയിരക്കണക്കിനു രേഖകള്‍ വിശദമായി പരിശോധിക്കണമെന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും ജസ്റ്റിസ് ആര്‍ എം ലോധ വ്യക്തമാക്കി. 2004 മുതല്‍ കേരളം നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട് ഉന്നയിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ കൃഷി ആവശ്യത്തിന് നെയ്യാറിലെ വെള്ളം അത്യാന്താപേക്ഷിതമാണെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.