You are Here : Home / എഴുത്തുപുര

പ്രതിഷേധം: പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക് പോകില്ല

Text Size  

Story Dated: Saturday, November 09, 2013 01:41 hrs EST

ശ്രീലങ്കയില്‍ അടുത്താഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പിന്‍മാറി.സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീലങ്കാ സന്ദര്‍ശനം ഒഴിവാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്.തമിഴ്‌നാട്ടില്‍ നിന്നുളള രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും ഒന്നടങ്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെ ശക്‌തമായി എതിര്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ഇത്‌. കൊളംബോയില്‍ നവംബര്‍ 15 മുതല്‍ 17 വരെയാണ്‌ ഉച്ചകോടി.തമിഴ്‌നാട്ടിലെ ജനവികാരവും, രാഷ്ട്രീയ സാഹചര്യങ്ങളും ധനമന്ത്രി പി.ചിദംബരം കോര്‍ഗ്രൂപ്പില്‍ അറിയിച്ചു. ശക്‌തമായ ജനവികാരം അവഗണിച്ച്‌ പ്രധാനമന്ത്രി ശ്രീലങ്കയില്‍ പോകുന്നത്‌ രാഷ്ട്രീയമായി ഗുണകരമാകില്ലെന്നാണ്‌ ചിദംബരം അടക്കമുളള നേതാക്കളുടെ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.