You are Here : Home / എഴുത്തുപുര

ഒടുവില്‍ ദൈവം വിശ്രമത്തിലേക്ക്‌

Text Size  

Story Dated: Thursday, October 10, 2013 08:05 hrs EDT

അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതായി ബി സി സി ഐയാണ് അറിയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സച്ചിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കും. നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് ഈ ടെസ്റ്റ്. സച്ചിനോട് വിരമിക്കാന്‍ ബി സി സി ഐ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും നേടിയതോടെ മുംബൈ ഇന്ത്യന്‍സില്‍ നിന്നും സച്ചിന്‍ വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.