You are Here : Home / എഴുത്തുപുര

സിറിയയില്‍ രാസായുധ പ്രയോഗം നടന്നു: യുഎന്‍ പരിശോധകര്‍

Text Size  

Story Dated: Monday, September 16, 2013 02:53 hrs UTC

സിറിയയില്‍ രാസായുധ പ്രയോഗം നടന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് ഐക്യരാഷ്ട്രസഭാ പരിശോധകര്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.വന്‍തോതിലുള്ള രാസായുധ പ്രയോഗമാണ് സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും നേരെ നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.നാഡികളെ ബാധിക്കുന്ന സരിന്‍ വാതകം നിറച്ച റോക്കറ്റുകള്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ആഗസ്ത് 21 നാണ് സിറിയയില്‍ രാസായുധ പ്രയോഗം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.