You are Here : Home / എഴുത്തുപുര

ശ്രീധരന്‍ നായരുടെ പണവും പോയി- ഇനി നുണ നുണപരിശോധക്കും വിധേയനാക്കി മാനവും കളയും

Text Size  

Story Dated: Saturday, September 07, 2013 09:35 hrs EDT

സോളാര്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരെ നുണപരിശോധനക്ക് വിധേയനാക്കും. ഇതുസംബന്ധിച്ച് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ശ്രീധരന്‍നായര്‍ക്ക് നോട്ടിസ് നല്‍കി.ഒരാഴ്ചക്കകം മറുപടി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു.
അന്വേഷണത്തിന്‍െറ വിശ്വാസ്യത ഉറപ്പുവരുത്താന്‍ നുണപരിശോധന വേണമെന്ന് പൊലീസ് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത നായരുമൊത്ത് മുഖ്യമന്ത്രി കണ്ടിരുന്നെന്ന് നേരത്തെ ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞതായി പൊലീസ് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊലീസ് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് ഒന്നുമറിയിലെന്ന് പിന്നീട് ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍ നായരെ നുണപരിശോധക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.അഭിഭാഷകനുമായി ആലോചിച്ച ശേഷം തീരുമാനമറിയിക്കുമെന്ന് ശ്രീധരന്‍ നായര്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More