You are Here : Home / എഴുത്തുപുര

സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയില്ല: എ.കെ ആന്റണി

Text Size  

Story Dated: Sunday, July 14, 2013 02:33 hrs EDT

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി.കേരളത്തില്‍ നേതൃമാറ്റവും പുന:സംഘടനയുമില്ല.പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അങ്ങനെയൊരു നിര്‍ദേശവും നല്‍കിട്ടില്ല.
വിവാദങ്ങള്‍ ഭരണത്തില്‍ സാധാരണമാണ്. സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കാവുന്നതാണ്. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുണ്ടെങ്കിലെ ഹൈക്കമാന്‍ഡ് ഇടപെടൂ. ജാഗ്രതയോടെ ഭരണം മൂന്നോട്ട് കൊണ്ടുപോകണം. മുഖ്യമന്ത്രിയെ സമരം ചെയ്ത് പുറത്താക്കാമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്.മുഖ്യമന്ത്രിയുടെ രാജി ആരും പ്രതീക്ഷിക്കേണ്ട. സമരം കൊണ്ട് സര്‍ക്കാരിനെ തോല്‍പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More