You are Here : Home / എഴുത്തുപുര

വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

Text Size  

Story Dated: Thursday, July 11, 2013 06:14 hrs EDT

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഐസ്‌ക്രീം, ലാവ്‌ലിന്‍ കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചതിനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസുകള്‍ വദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെ വരുത്തിയതുവഴി സംസ്ഥാന സര്‍ക്കാരിന് മൂന്നു കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനെതിരായാണ് കേസ്. കോടിയേരി ബാലകൃഷ്ണനും, എം വിജയകുമാറിനും, ടി.ജി നന്ദകുമാറിനുമെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.