You are Here : Home / എഴുത്തുപുര

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ല: ആന്റണി

Text Size  

Story Dated: Tuesday, July 09, 2013 04:53 hrs EDT

കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം ആരും പ്രതീക്ഷിക്കേണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിപക്ഷം നടത്തുന്ന സമരപരിപാടികള്‍ ശരിയല്ല. അന്വേഷണം നടക്കുകയാണ്. അത് പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കാന്‍ എല്ലാവരും ക്ഷമ കാട്ടണമെന്നും ആന്റണി പറഞ്ഞു.സഹോദരിയുടെ മരണാനന്തര ചടങ്ങുകള്‍ക്കെത്തി തിരിച്ചു പോവുന്നതിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More