You are Here : Home / എഴുത്തുപുര

ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍

Text Size  

Story Dated: Wednesday, December 04, 2013 08:30 hrs UTC

ലൈംഗികപീഡന കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുര്‍ ആശ്രമത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നാരായണ്‍ സായിയെ അറസ്റ്റ് ചെയ്തത്. ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്ന് ദല്‍ഹി-സൂറത്ത് പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. സിഖ് വേഷത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു നാരായണ്‍ സായി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ദല്‍ഹി ക്രൈംബ്രാഞ്ച് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.