You are Here : Home / എഴുത്തുപുര

ക്ലിഫ്‌ഹൌസ് ഉപരോധം ഉപേക്ഷിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

Text Size  

Story Dated: Thursday, November 07, 2013 06:57 hrs EST

ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ക്ലിഫ്‌ഹൌസ് ഉപരോധം ഉപേക്ഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പൊതുപ്രവര്‍ത്തകനായ നെയ്യാറ്റിന്‍കര സത്യശീലന്‍ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിയാണ് ഉത്തരവ്. പരാതിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ എതിര്‍കക്ഷിയായ എല്‍ഡിഎഫ് കണ്‍വീനര്‍ക്കു ഡിസംബര്‍ ഒന്‍പതിനകം ആക്ഷേപം സമര്‍പ്പിക്കാം.

മുഖ്യമന്ത്രിക്കും ക്ളിഫ്ഹൌസ് വളപ്പില്‍ താമസിക്കുന്ന മന്ത്രിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള അസൌകര്യവും പണച്ചെലവും ഒാര്‍ത്ത് ന്യായാന്യായങ്ങളിലേക്കു പ്രവേശിക്കാതെ അനിശ്ചിതകാല ഉപരോധത്തില്‍നിന്നു പിന്‍മാറണമെന്നാണു കമ്മിഷന്‍ അഭ്യര്‍ഥിച്ചത്.കേസ് ഡിസംബര്‍ 11നു പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.