You are Here : Home / എഴുത്തുപുര

ഭരണമാറ്റം ചിലരുടെ മോഹം മാത്രം: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Wednesday, November 06, 2013 07:09 hrs EST

ഭരണമാറ്റമുണ്ടാകുമെന്നും മന്ത്രിസഭ വീഴുമെന്നുമുള്ള പ്രസ്താവനകള്‍ ചിലരുടെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലാവ്‌ലിന്‍ വിധിയുടെ സാങ്കേതികത്വത്തിലേക്ക് പോകുന്നില്ല, ആരേയും കുറ്റപ്പെടുത്തുന്നുമില്ല. അനുകൂല വിധി ലഭിക്കുമ്പോള്‍ കോടതിയെ പ്രശംസിക്കുകയും വിധി പ്രതികൂലമാകുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ നയമല്ല. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരമേറ്റ കാലം മുതല്‍ കേള്‍ക്കുന്നതാണ് ഇത്. രണ്ട് എം.എല്‍.എ മാരുടെ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരാണിത്. അന്നു മുതല്‍ ചിലരുടെ മോഹമാണ് ഇത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇനി ഒന്നും സംഭവിക്കുകയുമില്ല. യു.ഡി.എഫും സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.