You are Here : Home / എഴുത്തുപുര

ലോക്സഭ തെരഞ്ഞെടുപ്പോടെ ഭരണമാറ്റം:കോടിയേരി

Text Size  

Story Dated: Wednesday, November 06, 2013 02:27 hrs EST

ലോക്സഭ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിക്കുമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാകും. ചരിത്രം അതാണ് തെളിയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിന് ലാവലിന്‍ കേസ് കാരണമായിരുന്നു. ലാവലിന്‍ കേസില്‍ യു.ഡി.എഫുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടാക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ പേര് മോശമാക്കി ഭരണമാറ്റത്തിന് ശ്രമിക്കില്ല. ലാവലിന്‍ സംബന്ധിച്ച മുന്‍നിലപാടുകളെ വി.എസ് അച്യുതാനന്ദന്‍ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇനി വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്ക് കരുത്ത് പകര്‍ന്ന നേതാവാണ് വി.എസ് എന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.