You are Here : Home / എഴുത്തുപുര

രാസായുധ ശേഖരം: പ്രാഥമിക റിപ്പോര്‍ട്ട് സിറിയ കൈമാറി

Text Size  

Story Dated: Saturday, September 21, 2013 03:57 hrs UTC

രാസായുധ ശേഖരത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര രാസായുധ നിര്‍മാര്‍ജന ഏജന്‍സിക്ക് (ഒപിസിഡബ്ല്യു) സിറിയ കൈമാറി. റഷ്യ-അമേരിക്ക ധാരണ പ്രകാരമാണ് റിപ്പോര്‍ട്ട് കൈമാറിയത്. രാസായുധ ശേഖരങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ സിറിയയ്ക്ക് അനുവദിച്ച സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.സിറിയ തങ്ങളുടെ കൈവശമുള്ള 1000 ടണ്‍ രാസായുധം ഉടന്‍ നശിപ്പിക്കുമെന്നും ഏജന്‍സിക്ക് ഉറപ്പു നല്‍കി. രാസായുധ ശേഖരത്തിന്റെ പൂര്‍ണ വിവരങ്ങള്‍ സിറിയ കൈമാറിയിട്ടില്ലെന്നും പൂര്‍ണ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്ന് വിചാരിക്കുന്നുവെന്നും ഏജന്‍സി പ്രതിനിധി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.