You are Here : Home / എഴുത്തുപുര

കശ്മീരില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ചു

Text Size  

Story Dated: Tuesday, August 06, 2013 08:55 hrs UTC

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പെട്ടെന്നുണ്ടായ അക്രമണത്തില്‍ ഒഫീസര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരയാണ് വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ നിയന്ത്രണ രേഖ കടന്ന പാക്സൈന്യം പെട്ടെന്ന് അക്രമണമഴിച്ചുവിടുകയായിരുന്നു.ഒരു സൈനികന് പരിക്കേറ്റു. ഇയാള്‍ ഒളിച്ചുനിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.