You are Here : Home / എഴുത്തുപുര

'ശ്രീശാന്തിനെതിരായ മൊഴി സമ്മര്‍ദ്ദം മൂലം'

Text Size  

Story Dated: Wednesday, July 03, 2013 03:21 hrs EDT

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദ്ദം മൂലമെന്ന് വാതുവെയ്പ്പുകാരന്‍. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്ന് ജിതേന്ദ്ര ജെയ്ന്‍ സാകേത് കോടതിയില്‍ പറഞ്ഞു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് രേണു ഭട്ട്‌നാഗറിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ ജിതേന്ദ്ര ജെയിന്‍ ഇങ്ങനെ വെളിപ്പെടുത്തിയത്. ഡിസിപിക്ക് മുന്നില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയാണ് ശ്രീശാന്തിനെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ജീതു പറഞ്ഞു. അധികാര ദുര്‍വിനിയോഗം നടത്തിയ പോലീസിനെതിരെ നടപടി എടുക്കണമെന്ന് കാട്ടി ഇയാള്‍ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More