You are Here : Home / എഴുത്തുപുര

മണിപ്പാല്‍ കൂട്ടമാനഭംഗം: പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി

Text Size  

Story Dated: Monday, June 24, 2013 06:18 hrs EDT

: മലയാളി എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. തന്നെ ആക്രമിച്ച കാക്കി വസ്ത്രധാരികളില്‍ ഒരാള്‍ക്ക് ബുള്‍ഗാന്‍ താടിയുള്ളതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. രേഖാചിത്രം കാണിച്ച് ഉഡുപ്പി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാല് ഓട്ടോ ഡ്രൈവര്‍മാരെ കൂടി പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. നാലുപേരടങ്ങുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്യുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ എണ്ണം നാല്‍പ്പതായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.