You are Here : Home / എഴുത്തുപുര

ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടും: ചെന്നിത്തല

Text Size  

Story Dated: Saturday, June 22, 2013 09:23 hrs UTC

 ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല. കേന്ദ്രനേതൃത്വത്തിന്റെയും കെപിസിസിയുടെയും പൂര്‍ണപിന്തുണ മുഖ്യമന്ത്രിക്കുണ്ട്. കോണ്‍ഗ്രസിനകത്ത് ഭിന്നതയില്ല. അത് ഉണ്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങളില്‍ തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുത്തു. രണ്ടുപേരെ മാറ്റി നിര്‍ത്തി. ഒരാളെ സസ്‌പെന്‍ഡ് ചെയ്തു.തിങ്കളാഴ്ച തിരുവനന്തപുരത്തും പിന്നീട് കൊച്ചിയിലും കോഴിക്കോടും പൊതുയോഗങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More