You are Here : Home / എഴുത്തുപുര

കെകെ ഷാജുവിനെ ജെഎസ്എസില്‍നിന്ന് പുറത്താക്കി

Text Size  

Story Dated: Sunday, December 15, 2013 07:48 hrs UTC

മുന്‍ എം എല്‍ എ കെ കെ ഷാജുവിനെ ജെ എസ് എസില്‍നിന്ന് പുറത്താക്കി.കഴിഞ്ഞ ദിവസം കെ കെ ഷാജുവിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും ജെ വൈ എഫിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഇതിഹാസിനെയും പുറത്താക്കി. ഇരുവരെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന നേതൃത്വം അറിയിച്ചു.കെ കെ ഷാജുവും ഇതിഹാസും രാജന്‍ ബാബുവും യു‌ഡി‌എഫ് അനുകൂല നിലപാട് എടുക്കുന്നുവെന്ന് ശക്തമായ ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ഇവര്‍ പാര്‍ട്ടി നേതാവ് കെ ആര്‍ ഗൌരിയമ്മയുടെ അനുമതിയില്ലാതെ യുഡി‌എഫ് യോഗങ്ങളില്‍ പങ്കെടുത്തതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതെ തുടര്‍ന്ന് സംസ്ഥാനസമിതി ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇതിനുശേഷമാണ് പുറത്താക്കല്‍ തീരുമാനമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More