You are Here : Home / എഴുത്തുപുര

ഘടകകക്ഷികള്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കെ.പിസി.സി

Text Size  

Story Dated: Wednesday, December 11, 2013 12:14 hrs EST

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായപ്പോള്‍ ഘടകകക്ഷികള്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ - കെ.പിസി.സി ഏകോപന സമിതി യോഗം കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസിന്‍െറ നിലപാടുകളാണ് കസ്തൂരിരംഗന്‍ വിഷയം വഷളാക്കിയതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
ചക്കിട്ടപ്പാറയില്‍ വിജിലന്‍സ് അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് യോഗം വിലയിരുത്തി. കാസര്‍കോഡ് ജില്ലയില്‍ ബോക്സൈറ്റ് ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്യണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും വ്യാഴാഴ്ച കത്ത് നല്‍കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അറിയിച്ചു.തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് ഒരുക്കമാണ്.തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് യു.ഡി.എഫിന്‍്റെ പ്രവര്‍ത്തനങ്ങള്‍ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More