You are Here : Home / എഴുത്തുപുര

കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

Text Size  

Story Dated: Wednesday, December 11, 2013 11:15 hrs UTC

കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍  പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കൊച്ചി ആശുപത്രിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി സമിതി രൂപീകരിച്ചു.ഇതിന്റെ പഠന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.പ്രവര്‍ത്തനം ആരംഭിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 82 അധ്യാപക തസ്തികകളും 28 ജൂനിയര്‍ റസിഡന്‍റ്സ് തസ്തികകളും അനുവദിച്ചു. കൂടാതെ 68 അനധ്യാപക തസ്തികകള്‍ പുതുതായി രൂപീകരിക്കും. ശേഷിക്കുന്ന 160 തസ്തികകള്‍ അടുത്ത ഏപ്രില്‍ മുതല്‍ അനുവദിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More