You are Here : Home / എഴുത്തുപുര

ആരെയും പിന്തുണയ്ക്കില്ല: അരവിന്ദ് കേജ്‌രിവാള്‍

Text Size  

Story Dated: Sunday, December 08, 2013 07:44 hrs EST

ആരെയും പിന്തുണയ്ക്കില്ലെന്നും ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ പ്രതിക്ഷത്തിരിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ജനങ്ങളുടെ വിജയമാണെന്നും കേജ്‌രിവാള്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവച്ചു. ഷീലാ ദീക്ഷിത് രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 22000 വോട്ടുകള്‍ക്ക് ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീലാ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് പരാജയപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More